മക്ക – ലോകത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനില തിങ്കളാഴ്ച അറഫയിൽ രേഖപ്പെടുത്തി. അറഫയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 47 ഡിഗ്രിയായിരുന്നെന്ന് വെദർ ആന്റ് ക്ലൈമറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അബ്ദുല്ല അൽമിസ്‌നദ് പറഞ്ഞു. അതേസമയം മിനായിൽ 46 ഡിഗ്രി താപനില രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും ഉയർന്ന പതിനൊന്നാമത്തെ താപനിലയായിരുന്നു മിനായിലെത്. സൗദിയിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ താപനില അൽഹസയിലും നാലാമത്തെ താപനില മദീനയിലുമായിരുന്നു. അൽഹസയിൽ 44.5 ഉം മദീനയിൽ 44.2 ഉം യാമ്പുവിൽ 44 ഉം അൽഉലയിൽ 43.3 ഉം അൽഖൈസൂമയിൽ 43.2 ഉം വാദി അൽദവാസിറിൽ 43 ഉം റിയാദിൽ 42.2 ഉം ശറൂറയിൽ 42 ഉം അൽഖസീമിൽ 42 ഉം ദമാമിൽ 41.7 ഉം ദവാദ്മിയിൽ 41 ഉം റഫ്ഹയിൽ 40.9 ഉം ഹായിലിൽ 40.2 ഉം ബീശയിൽ 39.4 ഉം ജിദ്ദയിൽ 38.9 ഉം ഡിഗ്രി എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഖമീസ് മുശൈത്തിലാണ്. ഇവിടെ ഏറ്റവും ഉയർന്ന താപനില 30.5 ഡിഗ്രിയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള തുറൈഫിൽ 31 ഉം അബഹയിൽ 32 ഉം ഡിഗ്രിയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.