ത്വാഇഫ്​ വിമാനത്താവളത്തിലെ എക്‌സിക്യൂട്ടിവ് ലോഞ്ച് ഗവർണർ ഉദ്​ഘാടനം ചെയ്​തു

executive lounge

ത്വാ​ഇ​ഫ്​: ത്വാ​ഇ​ഫ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ക്‌​സി​ക്യൂ​ട്ടി​വ് ലോ​ഞ്ച് ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ ന​ഹാ​ർ ബി​ൻ സ​ഊ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സി​വി​ൽ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ദു​വൈ​ലെ​ജ്, ഗ​വ​ർ​ണ​റേ​റ്റി​ലെ നി​ര​വ​ധി സി​വി​ലി​യ​ൻ, സൈ​നി​ക നേ​താ​ക്ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പു​തി​യ ഹാ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഗ​വ​ർ​ണ​ർ ക​ണ്ടു.​ അ​ന്താ​രാ​ഷ്​​ട്ര സ​വി​ശേ​ഷ​ത​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​നു​സ​രി​ച്ചു​ള്ള ആ​ധു​നി​ക രൂ​പ​ക​ൽ​പ​ന​യാ​ൽ വേ​റി​ട്ട​താ​ണ്​ പു​തി​യ എ​ക്​​സി​ക്യൂ​ട്ടി​വ്​ ലോ​ഞ്ച് എ​ന്ന്​ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഇ​ത് രാ​ജ്യ​ത്തെ സ​മ​ഗ്ര​വി​ക​സ​ന ന​വോ​ത്ഥാ​ന​ത്തെ അ​നു​ക​രി​ക്കു​ന്നു. വി​മാ​ന​ത്താ​വ​ളം, അ​ക​ത്തെ ഹാ​ളു​ക​ൾ, നി​ർ​മാ​ണ ജോ​ലി​ക​ൾ, യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ എ​ന്നി​വ ഗ​വ​ർ​ണ​ർ പ​രി​ശോ​ധി​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ എ​ക്‌​സി​ക്യൂ​ട്ടി​വ് ലോ​ഞ്ചു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യും മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ത്വാ​ഇ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ലോ​ഞ്ചി​​ന്റെ ഉ​ദ്ഘാ​ട​ന​മെ​ന്ന്​ ‘ത​ൻ​ഫീ​ദി’ ക​മ്പ​നി സി.​ഇ.​ഒ ജ​ൽ​ബ​ൻ ജ​ൽ​ബാ​ൻ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!