ജിസാൻ- ജിസാൽ മലപ്പുറം താനൂർ സ്വദേശി നാസർ മുതുകയിൽ(48) മഹ്ബൂജിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മഹ്ബൂജിലെ ബഖാല ജോലിക്കിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജിസാൻ ഉമൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെയ്ഷ് കെ.എം.സി.സി മുൻ സെക്രട്ടറിയായിരുന്നു നാസർ. ഭാര്യയും നാല് മക്കളുമുണ്ട്. ആറ് മാസം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. ബെയ്ഷ് കെ.എം.സി.സി വൈസ് പ്രസിഡന്റ് സിദ്ദീഖ് താനൂർ സഹോദരനാണ്. മൃതദേഹം ജിസാനിൽ മറവ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.