സൗദി: ദമ്മാമിൽ തൃശ്ശൂർ സ്വദേശി നിര്യാതനായി. തൃശ്ശൂർ കുന്ദംകുളം പന്നിതടം സ്വദേശി വന്തേരിവളപ്പിൽ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. ഹൃദയാഘതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മുഹമ്മദ് കുട്ടി ഇരുപത് വർഷത്തിലധികമായി ഹൗസ് ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യയെ ഉംറക്കായി സന്ദർശന വിസയിൽ സൗദിയിലെത്തിച്ച് മക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.