ഉംറ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ഏതൊക്കെ; സമയക്രമങ്ങൾ പ്രസിദ്ധീകരിച്ച് സൗദി

mecca

റിയാദ്: തിരക്കില്ലാതെ ഉംറ നിർവഹിക്കാനുള്ള സമയക്രമങ്ങൾ പ്രസിദ്ധീകരിച്ച് സൗദി. രാവിലെ ആറു മുതൽ എട്ടു വരെയും. ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയും. പുലർച്ചെ രണ്ടു മുതൽ നാലുമണി വരെയുമാണ് ഉംറ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഈ സമയം തീർത്ഥാടകരുടെ തിരക്ക് കുറയുന്നതിനാൽ സൗകര്യത്തോടെ ഉംറ നിർവഹിക്കാൻ കഴിയും. തവാഫ്, സഈ എന്നീ പ്രധാന ചടങ്ങുകൾക്ക് ഈ സമയങ്ങളിൽ താരതമ്യേന തിരക്ക് കുറവായിരിക്കുമെന്ന് സൗദി അറിയിച്ചു.

അതേസമയം, ഉംറ തീർത്ഥാടകർക്കായി സൗകര്യങ്ങളും സൗദി വർദ്ധിപ്പിച്ചു. ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസത്തേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. വ്യക്തിഗത വിസ, സന്ദർശന വിസ, ടൂറിസം വിസ എന്നിവ ഉപയോഗിച്ചും നിലവിൽ ഉംറ ചെയ്യാം. ഇ-അപ്പോയിന്റ്മെന്റിലൂടെ പ്രവാചക പള്ളിയിൽ എളുപ്പത്തിൽ നിലവിൽ സന്ദർശനം നടത്താനും കഴിയും. പുരുഷ തുണയില്ലാതെ തന്നെ സ്ത്രീകൾക്ക് ഉംറ നിർവഹിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഇത്തവണ ഇത് വരെ 130 ലക്ഷം വിശ്വാസികൾ ഉംറ നിർവഹിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!