റിയാദ്: സൗദി അറേബ്യയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ നിക്ഷേപാവസരം. സൗദി ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ 99 ശതമാനം വളർച്ച നേടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മൂന്നാം പാദത്തിലേതാണ് കണക്കുകൾ. സൗദി ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം സൗദിയിൽ 2,14,000 മുറികളാണ് പുതുതായി ഒരുങ്ങിയത്. ഇതോടെ സൗദിയിൽ ഹോട്ടൽ മുറികളുടെ എണ്ണം 4,43,000 ത്തിൽ എത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾക്കായി 2023 ന്റെ മൂന്നാം പാദത്തിൽ 2,000 ലൈസൻസുകൾ നൽകിയിരുന്നു, എന്നാൽ 2024 ലെ മൂന്നാം പാദത്തിൽ ഇത് 3,950 ലൈസൻസുകളായി ഉയർന്നുവെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.