നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസ അടുത്തമാസം മുതൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് അറിയിച്ചു. അപേക്ഷകർക്ക് ആഗസ്റ്റ് മുതൽ വിസ അനുവദിക്കും. അബഹ നഗരത്തിന് പടിഞ്ഞാറ് അൽ അസീസിയ ഗ്രാമത്തിലെ അബു ഫരാജ് പൈതൃക കൊട്ടാരത്തിൽ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ സംഘടിപ്പിച്ച സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.