സൗദിയിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ഉടമയുടെ പേരിലുള്ള ട്രാഫിക് പിഴ ബാധകമല്ലെന്ന് അധികൃതർ. സ്വകാര്യ വാഹനങ്ങളുടെയോ, കമ്പനി വാഹനങ്ങളുടെയോ ഉടമസ്ഥാവകാശം മാറ്റാൻ ഉടമയുടെ പേരിൽ ട്രാഫിക് നിയമ ലംഘനത്തിനു പിഴയടക്കാനുള്ളത് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനു തടസ്സമല്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് വ്യക്തമാക്കിയത്.
വാഹനങ്ങളുടെ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ (ഫഹസ്) വർഷം തോറും നടത്തിയിരിക്കണമെന്ന നിയമം ഡ്രൈവർമാർ കർശനമായി പാലിച്ചിരിക്കണം. പിടിക്കപ്പെട്ടാൽ പിഴ ചുമത്തും. പുതിയ വാഹനങ്ങൾ പോലെ പ്രത്യേക വിഭാഗങ്ങളിലുള്ള വാഹനങ്ങൾ മാത്രമേ അതിൽ നിന്നൊഴിവാക്കപ്പെടുകയുള്ളൂവെന്നും ട്വീറ്റിൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.