സൗദിയിൽ എല്ലാതരം ട്രാഫിക് നിയമ ലംഘനങ്ങൾക്കും പിഴ ഇളവ് ലഭിക്കില്ല: ട്രാഫിക് വിഭാഗം

traffic fines

റിയാദ്: സൗദിയിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ ഇളവ് എല്ലാതരം ലംഘനങ്ങൾക്കും ലഭിക്കില്ലെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഓവർടേക്കിംഗ്, അമിത വേഗത പോലെയുള്ള നിയമ ലംഘനങ്ങൾക്ക് ഇളവ് ലഭിക്കില്ല. പിഴയുടെ ഇരുപത്തിയഞ്ച് ശതമാനം വരെയാണ് ഇളവ് ലഭിക്കുന്നത്.

രാജ്യത്ത് ട്രാഫിക് പിഴകൾക്ക് പ്രഖ്യാപിച്ച ഇളവിൽ എല്ലാതരം നിയമലംഘനങ്ങളും ഉൾപ്പെടില്ലെന്ന് ട്രാഫിക് ഡയറക്ട്രേറ്റ് വ്യകതമാക്കി. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിൽ ഇരുപത്തിയഞ്ച് ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. നാല് വിഭാഗം നിയമ ലംഘനങ്ങൾ ഇളവ് പരിധിയിൽ പെടില്ലെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. മദ്യം, മയക്കുമരുന്ന് പോലെയുള്ള നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗത്തോടെ വാഹനമോടിക്കുക, ഡ്രിഫ്റ്റിംഗ് എന്നിവക്ക് ഇളവ് ബാധകമാകില്ല.

അതുപോലെ ഓവർടേക്കിംഗ്, അമിത വേഗത എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങൾക്കും പിഴയിളവ് ലഭിക്കില്ല. 120 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ അധികമായി അമ്പത് കിലോമീറ്റർ കവിയുക, 140 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ 30 കിലോമീറ്റർ കൂടുതൽ കവിയുക തുടങ്ങിയ ഘട്ടങ്ങളിലാണ് വേഗത പരിധി ഇളവിൽ നിന്നും ഒഴിവാക്കപ്പെടുക. ഏപ്രിൽ പതിനെട്ട് മുതലാണ് ട്രാഫിക് പിഴകളിൽ ഇരുപത്തിയഞ്ച് ശതമാനം വരെ ഇളവ് പ്രാബല്യത്തിൽ വന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!