ഒമാനും ഖത്തറും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ 80-0 സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്.
തായ്ലൻഡ്, മലേഷ്യ, ഖത്തർ, ശ്രീലങ്ക, ഇറാൻ, ജോർദ്ദാൻ, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാൻമാർ, നേപ്പാൾ, ഒമാൻ, ഭൂട്ടാൻ, എത്യോപ്യ, കസാഖിസ്താൻ തുടങ്ങി 62 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യക്കാർക്ക് യാത്രചെയ്യാനാവുക.