അൽ ഹസ്സ: അൽ ഹസ്സയിലെ ഷുക്കൈക്കിൽ തിരുവനന്തപ്പുരം സ്വദേശി നിര്യാതനായി. തിരുവനന്തപ്പുരം ആറ്റിങ്ങൾ വെല്ലൂർകോണം സ്വദേശി സുരേഷ് (53) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മുപ്പത് വർഷമായി അൽ ഹസ്സയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു.
അൽ ഹസ്സ സൗദ് ബിൻ ജലവി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.