വിദേശ ട്രക്കുകൾക്ക് നിയന്ത്രണമെർപ്പെടുത്താൻ സൗദി

saudi arabia

ജിദ്ദ: രാജ്യത്ത് വിദേശ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. സൗദിയിൽ പെർമിറ്റില്ലാതെ യാത്രചെയ്യുന്ന വിദേശ ട്രക്കുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇത്തരം വാഹനങ്ങളിൽ തൊഴിലെടുക്കുന്നവർക്കെതിരെയും വാണിജ്യ മന്ത്രാലയം നടപടി സ്വീകരിക്കും.

ഇറക്കുമതി കമ്പനികൾ, ചെക്ക് പോയിന്റുകൾ, കമ്പനികൾ തുടങ്ങിയവർക്കെല്ലാം ഇത് സംബന്ധിച്ച ഉത്തരവ് കൈമാറിയിട്ടുണ്ട്. സൗദിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും ഉത്തരവ് ബാധകമാണ്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങൾ കണ്ടെത്തിയാൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

വിദേശ ട്രക്കുകൾ ഉപയോഗിച്ച് സൗദിയിൽ ചരക്ക് കയറ്റി ഇറക്കുന്നതിന് മുമ്പ്, ഉടമസ്ഥർ അധികാരികളിൽനിന്ന് അനുമതി നേടണം. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്ര ചരക്കു വാഹനങ്ങൾ ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ടിന്റെ പോർട്ടലായ ബയാൻ വഴി രജിസ്റ്റർ ചെയ്യണം. ലോഡ്, ലക്ഷ്യസ്ഥാനം, യാത്രാ റൂട്ട് തുടങ്ങിയ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തണം. രാജ്യത്തു തങ്ങാൻ അനുവദിച്ച കാലയളവിനുള്ളിൽ മടങ്ങുകയും വേണമെന്നാണ് നിർദ്ദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!