Search
Close this search box.

തലസ്ഥാന നഗരിയിൽ ട്രക്കുകൾക്ക് പ്രവേശന വിലക്കുള്ള സമയങ്ങൾ ഇവയാണ്

truck timing

റിയാദ് – തലസ്ഥാന നഗരിയിൽ ട്രക്കുകൾക്ക് പ്രവേശന വിലക്കുള്ള സമയങ്ങൾ സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ സർവീസ് ലോറികൾ ഒഴികെയുള്ള മുഴുവൻ ട്രക്കുകളും ഉച്ചക്ക് രണ്ടു മുതൽ പുലർച്ചെ രണ്ടു വരെയുള്ള സമയത്ത് വിലക്കും. സർവീസ് ലോറികൾക്ക് വൈകീട്ട് നാലു മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് വിലക്ക് ബാധകമായിരിക്കും.

ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സർവീസ് ലോറികൾ ഒഴികെയുള്ള മുഴുവൻ ട്രക്കുകളും രാവിലെ ആറു മുതൽ രാത്രി പതിനൊന്നു വരെയുള്ള സമയത്ത് വിലക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാവിലെ ആറു മുതൽ ഒമ്പതു വരെയും വൈകീട്ട് മൂന്നു മുതൽ ആറു വരെയുമുള്ള സമയങ്ങളിൽ സർവീസ് ലോറികളും വിലക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി പതിനൊന്നു മുതൽ രാവിലെ ആറു വരെയുള്ള സമയത്ത് മുഴുവൻ ട്രക്കുകൾക്കും നഗരത്തിൽ പ്രവേശനാനുമതിയുണ്ടാകുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!