റിയാദ് – തുർക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ ഡയറക്ടറേറ്റിന് നേരെ ഉണ്ടായ ഭീകരാക്രമണ ശ്രമത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അങ്കാറയിൽ നടന്ന ആക്രമണത്തിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.
എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും തീവ്രവാദത്തെയും സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നു. തീവ്രവാദത്തെയും അതിന്റെ എല്ലാ രൂപങ്ങളെയും പ്രകടനങ്ങളെയും ഉന്മൂലനം ചെയ്യുന്നതിനും അതിന്റെ ഫണ്ടിംഗ് സ്രോതസ്സുകൾ തകർക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യത്തിന്റെ പിന്തുണ ആവർത്തിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം വ്യക്തമാക്കി.