ഹജ്ജ് നിർവഹിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി മരിച്ചു

ഹജ്ജ് തീർഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനായിൽ മരിച്ചു. കണിയാപുരം കഠിനംകുളം മുണ്ടഞ്ചിറ വി.ആർ മൻസിലിൽ അബ്ദുൽ വഹാബിന്റെ ഭാര്യ റാഹിലാ ബീവി(57)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മിനായിൽ കഴിയവേ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർഛിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു പോയത്. മക്കൾ: അൻസി, സജ്‌ന. മരുമക്കൾ: അൻസർ പാങ്ങോട്, അനസ് കണിയാപുരം. മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!