ജിദ്ദ- വ്യാജ പാസ്‌പോർട്ടിൽ അനധികൃത രീതിയിൽ രാജ്യത്ത് കടക്കാൻ ശ്രമിച്ച രണ്ട് അഫ്ഗാനികളെ ജിദ്ദ എയർപോർട്ടിൽ വെച്ച് ജവാസാത്ത് ഡയറക്ടറേറ്റ് പിടികൂടി. ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് നേരത്തെ സൗദിയിൽ നിന്ന് നാടു കടത്തപ്പെട്ട അഫ്ഗാനികൾ വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. സമാന രീതിയിൽ വ്യാജ പാസ്‌പോർട്ടുകളിൽ സൗദിയിൽ പ്രവേശിക്കാൻ ശ്രമിച്ച ഏതാനും യാത്രക്കാർ സമീപ കാലത്ത് സുരക്ഷാ വകുപ്പുകളുടെ പിടിയിലായിരുന്നു.