ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിലെ തീപിടുത്തം; രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മരിച്ചു

fire in jeddah

റിയാദ്: തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെ പുക ശ്വസിച്ച് രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മരണപ്പെട്ടു. ജിദ്ദയിലാണ് സംഭവം. തീപിടുത്തത്തിൽ നൂറുകണക്കിന് കടകൾ കത്തി നശിച്ചു. കോടികളുടെ നാശനഷ്ടമാണ് തീപിടുത്തത്തെ തുടർന്ന് ഉണ്ടായത്. ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിലായിരുന്നു തീപിടുത്തമുണ്ടായത്. നാൽപതിലേറെ വർഷം പഴക്കമുള്ള വാണിജ്യ കേന്ദ്രം തീപിടുത്തത്തിൽ പൂർണമായും കത്തി നശിച്ചു.

സിവിൽ ഡിഫൻസ് ഉൾപ്പെടെ വ്യത്യസ്ത സുരക്ഷാ ഉദ്യോഗസ്ഥരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മലയാളികളുടെതുൾപ്പെടെ നൂറിലേറെ കടകൾ തീപിടുത്തത്തിൽ കത്തിയമർന്നു. സിവിൽ ഡിഫൻസിലെ 20 സംഘങ്ങൾ അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.

തീ അണയ്ക്കാൻ മക്കയിൽ നിന്നുള്ള രണ്ട് സിവിൽസ് യൂണിറ്റുകളുടെയും സഹായം തേടിയിരുന്നു. ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിൽ മുന്നൂറിലേറെ മലയാളി ജീവനക്കാർ ജോലി ചെയ്തുവരുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!