റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു. തബൂക്കിലാണ് വാഹനാപകടം ഉണ്ടായത്. മലപ്പുറം ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ഷെഫിൻ മുഹമ്മദാണ് മരിച്ചത്. 26 വയസായിരുന്നു. മരണപ്പെട്ടവരിൽ ഒരാൾ രാജസ്ഥാൻ സ്വദേശിയാണ്.
തബൂക്ക് പ്രവിശ്യയിലെ ദുബയിലേക്കുള്ള യാത്രക്കിടെ വാൻ ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം.