ദമ്മാം: യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊള്ളയടിച്ച കേസിൽ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. യെമൻ സ്വദേശികളെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. സൗദി-യെമൻ അതിർത്തി പ്രദേശമായ ജിസാനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികൾ യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം ഇവരിൽ നിന്നും മോഷണം നടത്തുകയും ചെയ്തു. ശരീഅത്ത് നിയമപ്രകാരം കഠിന ശിക്ഷക്ക് അർഹരാണ് ഇരുവരുമെന്ന് ശിക്ഷാവിധിയിൽ കോടതി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിനും സുരക്ഷിതത്വത്തിനും വെല്ലുവിളി സൃഷ്ടിച്ച് ഇത്തരം ഹീനമായ കൃത്യങ്ങളിലേർപ്പെടുന്നവർക്കുള്ള മുന്നറിയിപ്പാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.