സൗദി കിഴക്കൻ പ്രവിശ്യയിൽ രണ്ട്​ ഇന്ത്യക്കാർ തൂ ങ്ങി മ രിച്ചു

two died

ജുബൈൽ​: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലങ്ങളിൽ രണ്ട്​ ഇന്ത്യക്കാർ തൂങ്ങി മരിച്ചു. രാജസ്ഥാൻ സ്വദേശി രാം പ്രസാദ്​ ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബൽജീത് സിങ് ബൽവിന്ദർ (35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ടൈൽ ഫിക്സിങ് തൊഴിലാളി ആയിരുന്നു രാജസ്ഥാൻ സ്വദേശി രാം പ്രസാദ്. ഭാര്യ: ജീത ദേവി, പിതാവ്: താരാ ചന്ദ്, മാതാവ്: തേജൂ ദേവി.

പഞ്ചാബ് സ്വദേശി ബൽജീത് സിങ് ബൽവിന്ദറിനെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ്​ കണ്ടെത്തിയത്​. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഹെവി എക്യുപ്മെൻറ്​ ഡ്രൈവറായിരുന്നു. പിതാവ്: ബൽവിന്ദർ സിങ്, മാതാവ്: ചരൺജീത് സിങ്. ഔദ്യോഗിക നടപടികൾക്ക് ശേഷം ഇരു മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!