റിയാദ്: ഡെലിവറി ആവശ്യത്തിനുപയോഗിക്കുന്ന ഇരു ചക്രവാഹനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി സൗദി അറേബ്യ. സൗദി ജനറൽ ട്രാൻസ്‌പോർ്ട്ട് അതോറിറ്റി വക്താവ് സാലേഹ് അൽ സൗദാണ് ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ആവശ്യമായ ലൈസൻസുകൾ നേരത്തെ തന്നെ അതോറിറ്റി അനുവദിച്ചിട്ടുണ്ട്. പുതുതായി ലഭിക്കുന്ന അപേക്ഷകളിലാണ് നിയമം ബാധകാവുകയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഡെലിവറി മേഖലയെ നിയന്ത്രിക്കുന്നതിന് ഗതാഗത മന്ത്രാലയം നേരത്തെ നിബന്ധനകളും ചട്ടങ്ങളും പുറത്തിറക്കിയിരുന്നു. ഡെലിവിറി മേഖലയിൽ സ്വദേശിവൽക്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം കഴിഞ്ഞ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നു. ഫ്രീലാൻസ് ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതരപ്പെടുത്തുക, ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കുക തുടങ്ങിയ നിബന്ധനകളാണ് ആദ്യ ഘട്ടത്തിൽ പ്രാബല്യത്തിൽ വന്നത്.