മക്ക: ഈ റമദാനിൽ ഇതുവരെ എട്ട് മില്യൺ തീർത്ഥാടകർ ഉംറ നിർവഹിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പുണ്യമാസമായതോടെ, മക്കയിലേക്കുള്ള ആത്മീയ യാത്ര ആരംഭിക്കുന്ന അന്താരാഷ്ട്ര സന്ദർശകരുടെ കേന്ദ്രമായി മദീന മാറി.
നിരവധി തീർഥാടകർക്കുള്ള യാത്ര മദീനയിൽ ആരംഭിക്കുന്നത് മീഖാത് ദു അൽ-ഹുലൈഫയിലെ പള്ളിയിൽ നിന്നാണ്, അവിടെ അവർ മക്കയിലേക്ക് പോകുന്നതിന് മുമ്പ് രണ്ട് റക്അത്ത് നമസ്കാരം നിർവഹിക്കുന്നു.
ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം, സീസണിൻ്റെ തുടക്കം മുതൽ 8,235,680 പേർ ഉംറ നിര്വഹിക്കനായി
വിദേശത്ത് നിന്ന് എത്തിയിട്ടുണ്ട്.
ഇവരിൽ 7,259,504 പേർ തങ്ങളുടെ ഉംറ പൂർത്തിയാക്കി, ഏകദേശം 976,176 സന്ദർശകരും ഉംറ നിർവഹിക്കുന്നവരുമാണ് നിലവിൽ രാജ്യത്തുള്ളത്.