മദീന – മദീനയിൽ ഉംറ തീർഥാടക ഹൃദയാഘാതംമൂലം നിര്യാതയായി. സ്വകാര്യ ആശുപത്രിയിൽ രണ്ടര മാസമായി ചികിത്സയിലായിരുന്ന കൊച്ചി വടക്കോട് സ്വദേശിനി പെരിങ്ങാട്ടി മുഗൾ ഹൗസിൽ റഹീമ (64) ആണ് മരിച്ചത്. സ്വാകാര്യ ഗ്രൂപ്പിലാണ് ഉംറക്കെത്തിയത്.
ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശിക്കുന്നതിനിടയിൽ മാസങ്ങൾക്ക് മുമ്പ് അസുഖബാധിതയായതിനെ തുടർന്നായിരുന്നു മദീനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ കഴിഞ്ഞ ദിവസമുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.