മക്ക – വിശുദ്ധ റമദാനിൽ ഉംറ കർമം നിർവഹിക്കുന്നതിന് വേണ്ടിയുള്ള പെർമിറ്റുകൾ നുസുക് ആപ്പിൽ ഇപ്പോൾ ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ കർമം നിർവഹിക്കാനുള്ള ബുക്കിംഗ് നടത്തി പെർമിറ്റ് നേടൽ, മസ്ജിദുന്നബവി റൗദ ശരീഫിൽ നമസ്കാരം നിർവഹിക്കാനുള്ള പെർമിറ്റ് നേടൽ എന്നിവ നുസുക് ആപ്പ് വഴി ചെയ്യാവുന്നതാണ്.
സൗദി അറേബ്യക്കകത്തു നിന്നുള്ളവരും വിദേശങ്ങളിൽ നിന്ന് ഉംറ വിസകളിൽ എത്തുന്നവരും അടക്കം ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും നുസുക്, തവക്കൽനാ ആപ്പുകൾ വഴി ഉംറ പെർമിറ്റുകൾ നേടുക എന്നത് നിർബന്ധമാണ്. പെർമിറ്റ് ലഭിക്കാൻ അപേക്ഷകർ കൊറോണ ബാധിതരോ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.