മദീന- ഉംറ നിർവ്വഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി നിര്യാതയായി. പാലക്കാട് ചന്ദപേട്ട സ്വദേശിനി ഫാത്തിമ്മാ മൻസിലിൽ സാലിമ (75) ആണ് മദീനയിൽ മരിച്ചത്. വിശുദ്ധ ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മദീനയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കി. മക്കൾ: അഹജ, ബേനസീർ, അക്ബർ അലി, ഹക്കീം.