മക്ക- ഉംറ തീർത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി നിര്യാതയായി. മലപ്പുറം താനാളൂർ സ്വദേശി
പാത്തുകുട്ടി (57) യാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മൊയ്തീൻ വേങ്ങരയാണ് ഭർത്താവ്. മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ : ഹംസക്കുട്ടി ഹാജി, മുഹമ്മദ്ക്കുട്ടി ഹാജി, സിദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ.
കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമ പരമായ നടപടി ക്രമങ്ങളും പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.