മക്ക – ഉംറ തീർഥാടകർ യാത്രാ ഒരുക്കങ്ങൾ മുൻകൂട്ടി പൂർത്തിയാക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിമാനത്തിനത്തിലൂടെ കൊണ്ടുവരാൻ കഴിയുന്ന ബാഗേജുകളെ കുറിച്ചുള്ള വിവരങ്ങളും മന്ത്രാലയം വ്യക്തമാക്കി. യാത്രാ ഒരുക്കങ്ങൾ നടത്തുമ്പോൾ വിമാനത്തിനകത്ത് കയറ്റുന്ന ബാഗേജുകൾ പ്രത്യേകം കണക്കിലെടുക്കണം. ബാക്ക്പാക്കുകൾ, ഷോൾഡർ ബാഗുകൾ, ലാപ്‌ടോപ്പ് ബാഗുകൾ, ഹാൻഡ് ബാഗുകൾ, അരക്കെട്ടിൽ ബന്ധിക്കുന്ന ബാഗുകൾ, ചെറിയ ബാഗുകൾ എന്നിവ വിമാനത്തിൽ കയറ്റാനാണ് അനുമതിയുള്ളത്. ചെറിയ ബാഗുകളുടെ നീളം 55 സെന്റീമീറ്ററും വീതി 35 സെന്റീമീറ്ററും ഉയരം 25 സെന്റീമീറ്ററും കവിയരുതെന്നും ഉംറ തീർഥാടകരെ ഹജ്, ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടി.