സൽമാൻ രാജാവിൻറെ രക്ഷാകർതൃത്വത്തിൽ ആറാമത് പഠന നഗരങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള സമൂഹത്തിൻറെ വിവിധ തലങ്ങളിൽപ്പെട്ട പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്. കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിൽ സുസ്ഥിര വിദ്യാഭ്യാസത്തിെൻറ പ്രാധാന്യവും സൗദി അറേബ്യയുടെ അതിനോടുള്ള പ്രതിബദ്ധതയെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ ‘യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റി അവാർഡ് 2024’ ജേതാക്കളായി യാംബു ഇൻഡസ്ട്രിയൽ സിറ്റി ഉൾപ്പെടെ ലോകമെമ്പാടുമുള്ള 10 നഗരങ്ങളെ പ്രഖ്യാപിച്ചു. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിക്ക് ശേഷം ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സൗദി നഗരമാണ് യാംബു. യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം ഈ മാസം അഞ്ച് വരെ നീളും.