കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി സൗദി; പാക്ക് ചെയ്യാത്ത കുടിവെള്ളത്തിന്റെ മാനദണ്ഡങ്ങൾ പുതുക്കി

water

റിയാദ്: കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ച് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി പാക്ക് ചെയ്യാത്ത കുടിവെള്ളവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ സൗദി അറേബ്യ പുതുക്കി. കുടിവെള്ളത്തിൽ വിഷ പദാർത്ഥങ്ങൾ കലരുന്നത് തടയാനും കൂടുതൽ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയമാണ് മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. നിലവിൽ സൗദിയിൽ നടപ്പാക്കുന്നത് ലോകാരോഗ്യ സംഘടനയുടേയും ജിസിസി സ്റ്റാൻഡേർഡൈസേഷൻ ഓർഗനൈസേഷന്റെയും അംഗീകാരമുള്ള മാനദണ്ഡങ്ങളാണ്.

 

പാക്ക് ചെയ്യാത്ത കുടിവെള്ളമാണ് സൗദി അറേബ്യയിൽ സാധാരണക്കാർ നിത്യോപയോഗത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. രാജ്യത്ത് ജല വിതരണം നടത്തുന്നത് ജനകീയ വെള്ള വിതരണ സംവിധാനത്തിലൂടെയും സ്വകാര്യ സ്ഥാപനങ്ങളുടെ ടാങ്കർ വഴിയുമാണ്. രാജ്യത്തെ പ്രധാന ജലസ്രോതസ്സുകളിൽ നിന്നാണ് ഇതിനായുള്ള വെള്ളം ശേഖരിക്കുന്നത്. ശുദ്ധീകരണപ്രക്രിയകൾക്കു വിധേയമാക്കിയതിന് ശേഷമാണ് ജല വിതരണം നടത്തുന്നത്.

ഈ വെള്ളത്തിൽ ആരോഗ്യകരമല്ലാത്ത പദാർത്ഥങ്ങൾ കലരാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചത്. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയായി മാറുന്ന രാസ വസ്തുക്കൾ ജലത്തിലില്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് പുതിയ മാനദണ്ഡത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. വെള്ളത്തിന്റെ രുചി, മണം, നിറം എന്നിവ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. വെള്ളത്തിൽ ലയിച്ച് ചേരാൻ കഴിയുന്ന രാസവസ്തുക്കൾ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മാനദണ്ഡത്തിൽ നിർദ്ദേശിക്കുന്നു.

ലോഹ സംയുക്തങ്ങളോ മറ്റോ സുരക്ഷിത അളവിലല്ലാതെ ജലത്തിൽ ഉണ്ടായിരിക്കരുത്. വെള്ളം ശുദ്ധീകരിക്കാനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന രാസവസ്തുക്കൾ, റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ, ബാക്ടീരിയകൾ എന്നിവ കൃത്യതയോടെ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!