സൗദി അറേബ്യയിൽ 15 ശതമാനം മൂല്യവർധിത നികുതി തുടരും: മുഹമ്മദ് അൽജദ്ആൻ

saudi vat

റിയാദ്- സൗദി അറേബ്യയിൽ 15 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) തുടരുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അറിയിച്ചു. നികുതി ഘടനയിൽ മാറ്റങ്ങളുണ്ടാകുമ്പോൾ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ നികുതി ഘടനയിൽ മാറ്റങ്ങളില്ല.

ഈ വർഷം അന്താരാഷ്ട്ര റാങ്കിംഗ് നേടുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി. 2023 ൽ ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സമ്പദ്‌വ്യവസ്ഥ സാക്ഷ്യം വഹിച്ചു. 2016ൽ സൗദി വിഷൻ 2030 ആരംഭിച്ചതിന് ശേഷം മൊത്ത ആഭ്യന്തര ഉൽപ്പാദനം മികച്ച വളർച്ച കൈവരിച്ചിട്ടുണ്ടെന്നും വിഷൻ പ്രഖ്യാപിക്കുമ്പോൾ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2.5 ട്രില്യൺ റിയാലായിരുന്നുവെന്നും ഇന്ന് 2023ൽ അത് 65ശതമാനം വർധിച്ച് 4.1 ട്രില്യൺ റിയാലിൽ അധികമായെന്നും അദ്ദേഹം പറഞ്ഞു. എണ്ണ ഉൽപ്പാദനം കുറയ്ക്കാനുള്ള രാജ്യത്തിന്റെ തീരുമാനത്തെ മന്ത്രി പ്രശംസിച്ചു. ഇത് 2023 ൽ 0.03% ജിഡിപി വളർച്ചയിലേക്ക് നയിച്ചു. എണ്ണ ഇതര മേഖലയുടെ ശരാശരി വളർച്ചയെ ഇത് സൂചിപ്പിക്കുന്നു.
അടുത്ത വർഷത്തെ ബജറ്റ് എണ്ണ ഇതര ഉൽപ്പാദനം വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. 2030 വരെ ആഭ്യന്തര ഉൽപ്പാദന വളർച്ചാ പ്രതീക്ഷ 6% ആണെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പൊതുമേഖലാ വികസനത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സൈനിക മേഖലയിലെ പദ്ധതികളും തന്ത്രങ്ങളും നവീകരിക്കാനുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കഴിഞ്ഞ അഞ്ച് വർഷമായി സൈനിക ചെലവ് വർധിക്കാൻ കാരണം. ലോകത്ത് നടക്കുന്ന സംഭവവികാസങ്ങൾക്കും ലോകമെമ്പാടുമുള്ള ജിയോപൊളിറ്റിക്കൽ വെല്ലുവിളികൾക്കും അനുസൃതമായി സൈനിക മേഖല ആധുനികവത്കരിക്കാൻ പത്ത് വർഷത്തെ പദ്ധതി വികസിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക, സുരക്ഷ മേഖലയിൽ ഇത് സ്ഥിരത കൈവരുത്തും.
ബജറ്റിൽ പദ്ധതികൾക്കുള്ള ചെലവ് മൂലമുള്ള കമ്മി ആശങ്കാജനകമായ നിരക്കല്ല. പണപ്പെരുപ്പം ഒരു ആഗോള അവസ്ഥയാണ്. സൗദിയിലും അതുണ്ടാവും. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാൻ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ 200 ബില്യൺ റിയാൽ കവിയുന്ന മൂലധന ചെലവുണ്ടാകും. അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!