ജിദ്ദ: സൗദിയിൽ സ്വന്തം പേരിലുള്ള ഉപയോഗശൂന്യമായതും പഴകിയതുമായ വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വരുന്ന മാർച്ച് ഒന്നിന് മുമ്പ് ഇത്തരം വാഹനങ്ങൾ അബ്ഷിർ പ്ലാറ്റ് ഫോം വഴി സ്വന്തം പേരിൽനിന്ന് മാറ്റണമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഈ കാലയളവിൽ സൗകര്യം പ്രയോജനപ്പെടുത്തിയാൽ സാമ്പത്തിക ബാധ്യതകളുണ്ടാകില്ല.
ഓൺലൈൻ വഴിയാണ് ഈ നടപടിക്രമങ്ങൾ ചെയ്യേണ്ടത്. അബ്ഷിറിൽ ഇതിനായി പ്രത്യേക വിൻഡോയുണ്ട്. അതേസമയം, വാഹനവും നമ്പർ പ്ലേറ്റുകളും അംഗീകൃത കേന്ദ്രത്തിലെത്തി നേരിട്ട് കൈമാറണം. രേഖകളും വാഹനവും കൈമാറുമ്പോൾ സ്വീകരിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒ.ടി.പി മൊബൈലിൽ വരും. ഇത് കേന്ദ്രത്തിന് കൈമാറണമെന്നും ട്രാഫിക് വിഭാഗം കൂട്ടിച്ചേർത്തു.