ജിദ്ദ-സൗദി അറേബ്യയിലേക്ക് തൊഴിൽ വിസ ഒഴികെയുള്ള എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തി. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുഴുവൻ ട്രാവൽ ഏജൻസികൾക്കും കൈമാറിയത്. ഇനി മുതൽ ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങി എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും കോൺസുലേറ്റ് സ്വീകരിക്കുക.
അടുത്ത മാസം നാലു മുതലാണ് പുതിയ പരിഷ്‌കാരം പ്രാബല്യത്തിൽ വരുന്നതുവരുന്നത്. നിലവിൽ ട്രാവൽ ഏജൻസികളുടെ കൈവശമുള്ള പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടി ഏപ്രിൽ 19ന് മുമ്പ് സമർപ്പിക്കാനും നിർദ്ദേശിച്ചു. നിലവിൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിസ സ്റ്റാമ്പിംഗ് വി.എഫ്.എസ് വഴിയാണ് ചെയ്യുന്നത്. ഇതേരീതിയാണ് സൗദിയും നടപ്പാക്കിയിരിക്കുന്നത്.