Search
Close this search box.

മുംബൈ സൗദി കോൺസുലേറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി

visa

ജിദ്ദ- സൗദി അറേബ്യയിലേക്കുള്ള വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ മുംബൈ സൗദി കോൺസുലേറ്റ് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം പതിനേഴ് മുതൽ(ഏപ്രിൽ 17) 20-വരെ ഒരു ട്രാവൽ ഏജന്റിന് 25 പാസ്‌പോർട്ടുകൾ മാത്രമേ കോൺസുലേറ്റിൽ സമർപ്പിക്കാൻ സാധിക്കുകയുള്ളു. നിലവിൽ ഇത് റമദാൻ ഒന്നു മുതൽ 45 പാസ്‌പോർട്ടായിരുന്നു. റമദാന് മുമ്പ് 70 പാസ്‌പോർട്ടുകൾ വരെ സമർപ്പിക്കാൻ സാധിച്ചിരുന്നു. ഇതാണ് ഘട്ടംഘട്ടമായി 25 പാസ്പോർട്ടായി കുറിച്ചിരിക്കുന്നത്. ഈ മാസം 20ന് കോൺസുലേറ്റിൽ ഈദ് അവധി ആരംഭിക്കും. ഇതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച പുതിയ അപ്‌ഡേഷൻ ലഭ്യമാകുക. ഈ മാസം 22 മുതൽ സൗദിയിലേക്കുള്ള വിസ സാറ്റാമ്പിംഗ് വി.എഫ്.എസ് വഴിയാക്കുമെന്ന് നേരത്തെ പ്രഖ്യപനം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തിൽ പുതിയ അപ്‌ഡേഷൻ ലഭ്യമായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!