സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം; സൗദി ട്രാഫിക് ഡയറക്ടറേറ്റ്

driving in saudi

ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് രാജ്യത്ത് വാഹനമോടിക്കാമെന്ന് സൗദി അറേബ്യ. ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്.

എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പുതിയ തീരുമാനം സൗദിയിലേക്ക് സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകും. വിസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം.

ഒരു വർഷം വരെയാണ് സൗദിയിലേക്കുളള സന്ദർശക വിസയുടെ കാലാവധി. ഈ കാലയളവിൽ മുഴുവൻ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയിൽ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. എന്നാൽ ഒരു വർഷത്തിന് മുമ്പ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ പിന്നീട് വാഹനമോടിക്കാൻ പാടില്ല. ഇത് നിയമവിരുദ്ധമായി കണക്കാക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!