ജിദ്ദയിൽ വിപുലമായ വാട്ടർ ടാക്സി സംവിധാനം വരുന്നു. ഇതിനായി 20 വാട്ടർ ടാക്സി സ്റ്റേഷനുകൾ സ്ഥാപിക്കും. നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ജിദ്ദയിലേക്കുള്ള സന്ദർശകരുടേയും വിനോദസഞ്ചാരികളുടേയും ഒഴുക്ക് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് വാട്ടർ ടാക്സി സംവിധാനം നടപ്പിലാക്കുന്നത്.
പദ്ധതിയിലൂടെ പ്രതിദിനം 29,000 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ഇതിനായി 20 വാട്ടർ ടാക്സി സ്റ്റേഷനുകൾ സ്ഥാപിക്കും. ഒബ്ഹൂർ കടൽ തീരത്തെ വടക്കൻ, മധ്യ ജിദ്ദയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ ജലഗതാഗത സംവിധാനം പ്രവർത്തിക്കുക. നഗരത്തിലെ ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി മേയർ നടപ്പാക്കുന്ന ഒരു വലിയ പൊതുഗതാഗത ശൃംഖലയുടെ ഭാഗമായാണ് വാട്ടർ ടാക്സി സംവിധാനവും നടപ്പിലാക്കുന്നത്.
നിരവധി ലൈറ്റ്, എക്സ്പ്രസ് മെട്രോ ലൈനുകളും ബസ് സർവീസുകളും ഉൾപ്പെടുന്ന ഒരു സംയോജിത പൊതുഗതാഗത ശൃംഖലയാണ് നടപ്പിലാക്കുന്നത്. ഇതിന് സമാന്തരമായാണ് വാട്ടർ ടാക്സി സ്റ്റേഷൻ പദ്ധതികളും.