വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

rain

റിയാദ്: സൗദിയിൽ ആറിടങ്ങളിൽ വരും ദിവസങ്ങളിൽ മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജീസാൻ, അസീർ, അൽബഹ, മക്ക എന്നിവിടങ്ങളിൽ ഇന്നു മുതൽ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയോടൊപ്പം കടുത്ത ഇടിമിന്നലുമുണ്ടാകും. ആലിപ്പഴം വർഷത്തിനും സാധ്യതയുണ്ട്.

ഹാഇൽ ഉൾപ്പെടെ പ്രദേശങ്ങളിലും മഴയെത്തും. ചിലയിടങ്ങളിൽ പൊടിക്കാറ്റുമെത്തും. വെള്ളക്കെട്ടിനും മഴവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. മലയുടെ താഴെ തമ്പടിക്കരുതെന്നും നിർദേശമുണ്ട്. മദീനയിലെയും മക്കയിലേയും ഉയർന്ന പ്രദേശങ്ങളിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാവിലെയും രാത്രിയും അസീർ, അൽബഹ എന്നിവിടങ്ങളിൽ മൂടൽമഞ്ഞുണ്ടാകുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!