റിയാദ് – മക്കയിൽ ഉൾപ്പെടെ സൗദി അറേബ്യയിലെ നിരവധി പ്രദേശങ്ങളിൽ സജീവമായ കാറ്റിനും പൊടി ഉയരുന്നതിനും ഒപ്പം മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി. അൽ-ഖുർമ, തുർബ, റാനിയ എന്നിവ ഉൾപ്പെടുന്ന മക്ക മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കാറ്റ് മൂലം ദൃശ്യപരത കുറയുമെന്നും എൻസിഎം മുന്നറിയിപ്പിലൂടെ അറിയിച്ചു.
സജീവമായ കാറ്റിന് സാക്ഷ്യം വഹിക്കുകയും ദൃശ്യപരത കുറവുള്ള പൊടി ഉയരുകയും ചെയ്യുന്ന പ്രദേശങ്ങൾ അൽ-അഫ്‌ലാജ്, അൽ-സുലൈയിൽ, വാദി അൽ ദവാസിർ എന്നിവയുൾപ്പെടെയുള്ള റിയാദ് മേഖലയാണ്. അതോടൊപ്പം അൽ-അഹ്‌സ, അൽ-അദേദ് ഉൾപ്പെടെയുള്ള അൽ-ഷർഖിയ മേഖലയ്ക്ക് പുറമേ ബുഖയ്ഖ്, അൽ-ജുബൈൽ, അൽ-ഖോബാർ, ദമ്മ, അൽ-ഖത്തീഫ്, റാസ് തനൂറ എന്നീ മേഖലയിലും മോശം കാലാവസ്ഥ ബാധിക്കാനുള്ള സാധ്യതയും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.