റിയാദ്: രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ പ്രതികൂല കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
തലസ്ഥാനമായ റിയാദ്, ദിരിയ, അഫീഫ്, ദവാദ്മി, അൽ-കുവൈയ്യ, അൽ-അഫ്ലാജ്, ഹോട്ടത് ബാനി തമീം, അൽ-ഹരീഖ്, അൽ-ഹരീഖ് എന്നിവയുൾപ്പെടെ റിയാദ് മേഖലയിൽ കനത്ത മഴ പെയ്യുമെന്നാണ് എൻസിഎമ്മിൽ നിന്നുള്ള പ്രവചനങ്ങൾ സൂചിപ്പിക്കുന്നതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
താഴ്‌വരകളും മലയിടുക്കുകളും മുറിച്ചുകടക്കരുതെന്ന് അതോറിറ്റി നേരത്തെ തന്നെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ ഇടിമിന്നലും ശക്തമായ മഴയും അനുഭവപ്പെടുമെന്ന് എൻസിഎം അറിയിച്ചു.
മക്ക, മദീന മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് എൻസിഎം വ്യക്തമാക്കി.