റിയാദ്: വാരാന്ത്യ അവധി മുന്നുദിവസമാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിലവില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് വാരാന്ത്യ അവധി ഉള്ളത്. ഇത് മൂന്ന് ദിവസമാക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
അതേസമയം തൊഴില്‍ നിയമ വ്യവസ്ഥകള്‍ നിരന്തരമായി അവലോകനം ചെയ്യുന്നുണ്ടെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. വിഷയം പൊതുജനാഭിപ്രായം തേടുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്.