അൽറാസിലെ ‘വെസ്റ്റ് ഖസീം വിമാനത്താവള പദ്ധതി ഖസീം ഗവർണർ അമീർ ഫൈസൽ ബിൻ മിശ്അൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഏകദേശം 1.76 കോടി ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് വിമാനത്താവളം. 23 ലക്ഷം ചതുരശ്ര മീറ്ററാണ് റൺവേ വിസ്തീർണം. ഭാവിയിൽ നിലവിലെ വലുപ്പത്തിന്റെ 35 ശതമാനം വികസിപ്പിക്കാനുള്ള ശേഷിയുമുണ്ട്. ഖസീം മേഖല ഗവർണറേറ്റിന്റെ പിന്തുണയോടെ റാസ് ചേംബർ ഓഫ് കോമേഴ്സാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സൗദി ഏവിയേഷൻ ക്ലബിനാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും നിയന്ത്രണവും.