റിയാദ്: രാജ്യത്തെ പൗരന്മാർക്കും എല്ലായിടത്തുമുള്ള മുസ്ലിംങ്ങൾക്കും സൗദി അറേബ്യൻ രാജാവ് സൽമാൻ ചൊവ്വാഴ്ച റമദാൻ ആശംസകൾ നേർന്നു, വിശുദ്ധ മാസം മുസ്ലീങ്ങൾക്കും ലോകമെമ്പാടും പ്രതീക്ഷയും സമാധാനവും നൽകുമെന്നും അദ്ദേഹം ആശംസയിലൂടെ അറിയിച്ചു.
രണ്ട് വിശുദ്ധ മസ്ജിദുകളിലേക്കുള്ള സന്ദർശകർക്ക് സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന അധികാരികളോട് തീർഥാടകർക്ക് അവരുടെ കർമ്മങ്ങൾ എളുപ്പത്തിലും സമാധാനത്തോടെയും നിർവഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് ഏറ്റവും ഉയർന്ന കാര്യക്ഷമതയോടും മികവോടും കൂടി പ്രവർത്തിക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിന് ശേഷം റിയാദിലെ ഇർഖാ കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്.