മദീന: വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ടിലാണ് സംഭവം. ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിലാണ് അപകടം ഉണ്ടായത്.
യാത്രക്കാരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.