ഒട്ടകങ്ങൾ പൈതൃകത്തിന്റെ പ്രതേകം; ലോക ഒട്ടക ദിനത്തിൽ സൗദിയിൽ വിവിധ ആഘോഷങ്ങൾ അരങ്ങേറി

camel day

ലോ​ക ഒ​ട്ട​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സൗ​ദി​യി​ൽ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നടന്നു. അ​ന്താ​രാ​ഷ്​​ട്ര ഒ​ട്ട​ക​ദി​ന​മാ​യ ജൂ​ൺ 22നാ​ണ്​ ഒ​ട്ട​ക​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​മാ​യ മാ​ന​ങ്ങ​ളും അ​തി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ക, വൈ​ദ്യ​സ​ഹാ​യം മെ​ച്ച​പ്പെ​ടു​ത്തു​ക, ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കു​ക, ഒ​ട്ട​ക​പ്പാ​ലും മാം​സ​വും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ക, അ​വ​യു​ടെ പോ​ഷ​ക​മൂ​ല്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ്​ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

‘2024’ ഒ​ട്ട​ക വ​ർ​ഷ​മാ​യാ​ണ്​ സൗ​ദി കൊ​ണ്ടാ​ടു​ന്ന​ത്​. സാം​സ്​​കാ​രി​ക, പു​രാ​ത​ന പൈ​തൃ​ക​ത്തോ​ടു​ള്ള രാ​ജ്യ​താ​ൽ​പ​ര്യ​വും ക​രു​ത​ലും സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ് സൗ​ദി സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ ഈ ​തീ​രു​മാ​നം. അ​തി​​ന്റെ ഭാ​ഗ​മാ​ണ്​ ജൂ​ൺ 22ലെ ​വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. അ​റേ​ബ്യ​ൻ പൈ​തൃ​ക​ത്തി​​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്​​ സൗ​ദി​യി​ലെ ഒ​ട്ട​ക​ങ്ങ​ൾ. പു​രാ​ത​ന കാ​ലം മു​ത​ൽ സൗ​ദി ജ​ന​ത​യു​ടെ ച​രി​ത്ര​വു​മാ​യും ജീ​വി​ത​വു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം കാ​ര​ണം ആ​ധി​കാ​രി​ക​ത​യു​ടെ​യും പൈ​തൃ​ക​ത്തി​ന്റെ​യും​ പ്ര​തീ​ക​മാ​യാ​ണ്​ ഒ​ട്ട​ക​ങ്ങ​ളെ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​വ സം​ര​ക്ഷി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും സൗ​ദി ഭ​ര​ണ​കൂ​ടം വ​ലി​യ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വു​മാ​ണ്​ പു​ല​ർ​ത്തു​ന്ന​ത്.

2024ലെ ​അ​ന്ത​ർ​ദേ​ശീ​യ ഒ​ട്ട​ക​വ​ർ​ഷ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടും 50ല​ധി​കം പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് സൗ​ദി അ​റേ​ബ്യ ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ട്ട​ക​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​ൽ അ​വ​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും പൊ​തു​ജ​ന അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഒ​രു പ്ര​ധാ​ന സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക പൈ​തൃ​ക​മെ​ന്ന നി​ല​യി​ൽ ഒ​ട്ട​ക​ങ്ങ​ളു​ടെ പ​ദ​വി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണി​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!