റിയാദ്: വേൾഡ് വാട്ടർ ഫോറത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 2027-ൽ റിയാദിലാണ് വാട്ടർഫോറത്തിന് ആതിഥേയത്വം വഹിക്കുന്നത്. തുർക്കിയിൽ നടന്ന ലോക ജല കൗൺസിലിലാണ് സൗദിയെ ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുത്തത്.
വേൾഡ് വാട്ടർ ഫോറം 2027 ന്റെ പതിനൊന്നാമത് സെഷനാണ് സൗദി ആതിഥേയത്വം വഹിക്കുക.
ഫോറത്തിന് ആതിഥേയത്വം വഹിക്കാൻ മത്സരിച്ച ഇറ്റലിയെ പിന്തള്ളിയാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയത്. ജലസ്രോതസ്സുകൾ നിലനിർത്തുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും സൗദിയുടെ താൽപ്പര്യത്തിന് ലഭിക്കുന്ന അംഗീകാരമാണിത്.