ദമ്മാം: രാജ്യത്ത് ടൂറിസം മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യ. രാജ്യത്ത് ടൂറിസം പദ്ധതികളിലെ ജീവനക്കാരുടെ എണ്ണം ഒൻപതര ലക്ഷം കവിഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.
വിനോദസഞ്ചാര മേഖലയിലെ തൊഴിലുകളിൽ സ്വദേശികളും വിദേശികളും സജീവമാണ്. 2024 രണ്ടാം പാദത്തിൽ ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാരുടെ എണ്ണം 959,179 ൽ എത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.1 ശതമാനം കൂടുതലാണ്.
സ്വദേശി തൊഴിലാളികളുടെ എണ്ണം 245,905 ആയും ഇക്കാലയളവിൽ ഉയർന്നു. ഇത് മൊത്തം പങ്കാളിത്ത നിരക്കിന്റെ 25.6 ശതമാനം വരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.