യെമൻ പൗരനെ വധിച്ച കേസിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കാൻ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി. അതേസമയം, വധശിക്ഷാ തീരുമാനം സൗദിയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. തലാൽ അബ്ദുൾ മഹ്ദിയെന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷക്കെതിരേയുള്ള കേസ്. തലാൽ അബ്ദുൾ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയുടെ വാദം. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നും നിമിഷ പറഞ്ഞിരുന്നു.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.