ദമാം: സൗദിയിൽ ലഹരിമരുന്ന് വിതരണം നടത്തിയ കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഇന്ത്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തത്. കിഴക്കൻ പ്രവിശ്യയിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന പ്രതിയുടെ പക്കൽ ഹഷീഷും വൻ തുകയും കണ്ടെത്തി.
ചോദ്യം ചെയ്യൽ അടക്കമുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ലഹരി കടത്ത്, വിതരണ മേഖകളിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളിൽ 995 എന്ന നമ്പറിലും ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത് സ്വദേശികളും വിദേശികളും സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.