രാജ്യത്തു തൊഴിലില്ലായ്മ കുറഞ്ഞതും യുവജനങ്ങളുടെ പങ്കാളിത്തം വർധിച്ചതും പ്രശംസനീയമാണെന്ന് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് വികസന പാതകളിൽ യുവതീയുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും തൊഴിൽ വിപണിയിൽ തദ്ദേശീയരുടെ എണ്ണം കൂട്ടുന്നതിനും തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും വിവിധ വകുപ്പുകൽ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചത്.