വിദ്യാര്‍ഥിയായ മിസ്അബ് മുഹമ്മദ് ജുംഅയെ കാണാതായതായി കുടുംബത്തിന്റെ പരാതി

missing

മക്ക – യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ മിസ്അബ് മുഹമ്മദ് ജുംഅയെ കാണാതായതായി കുടുംബത്തിന്റെ പരാതി. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മക്കയിലെ ക്രൗണ്‍ പ്രിന്‍സ് ഡിസ്ട്രിക്ടിലെ വീട്ടില്‍ നിന്ന് പുറത്തുപോയ 21 കാരന്‍ പിന്നീട് തിരിച്ചുവന്നില്ലായെന്ന് കുടുംബം അറിയിച്ചു. സ്വര്‍ണ നിറത്തിലുള്ള 2008 മോഡല്‍ ഇന്നോവ കാറിലാണ് മിസ്അബ് വീട്ടില്‍ നിന്ന് പുറത്തുപോയതെന്ന് പിതാവ് മുഹമ്മദ് ജുംഅ പറഞ്ഞു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ സ്‌പോര്‍ട്‌സ് വേഷമാണ് ധരിച്ചിരുന്നത്.

മകന് യാതൊരുവിധ മാനസിക പ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ല. വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന പിതൃസഹോദരനെ വഴിയില്‍ കാണുകയും സുഹൃത്തിനൊപ്പം പോവുകയാണെന്ന് പറയുകയും ചെയ്തിരുന്നു. കാണാതായതു മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മകനു വേണ്ടി തങ്ങള്‍ സ്വന്തം നിലക്ക് അന്വേഷണങ്ങള്‍ നടത്തിയാതായി അച്ഛൻ പറഞ്ഞു. പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ മകനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മകനെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 0533228854, 0569650050 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് മുഹമ്മദ് ജുംഅ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!