ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്ന സാഹിർ ക്യാമറയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയ രണ്ടു യുവാക്കളെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഒരാൾ ക്യാമറക്കു മുന്നിൽ നിലയുറപ്പിച്ച് ക്യാമറയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും രണ്ടാമൻ ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.